രാഹുല്‍ ഈശ്വറിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്

ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാരോപിച്ചു സമര്‍പ്പിച്ച ഹരജിയില്‍ രാഹുല്‍ ഈശ്വറിനെതിരേ കേസെടുക്കാന്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ 30നും ഏഴിനും നടത്തിയ ചാനല്‍ ചര്‍ച്ചകളില്‍ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നാണ് പരാതി. ആലപ്പുഴയിലെ പൊതുപ്രവര്‍ത്തകനായ സുഭാഷ് എം തീക്കാടന്‍ അഭിഭാഷകന്‍ കെ ടി അനീഷ് മോന്‍ മുഖാന്തരം സമര്‍പ്പിച്ച ഹരജിയിലാണ് മജിസ്‌ട്രേറ്റ് ആര്‍ രജിത അന്വേഷണം നടത്താന്‍ പോലിസിനു നിര്‍ദേശം നല്‍കിയത്. സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നത് തന്റെ നെഞ്ചില്‍ ചവിട്ടി മാത്രമേ സാധ്യമാവൂവെന്നും സംസ്ഥാനം മുഴുവന്‍ സ്ത്രീ പ്രവേശനത്തിനെതിരേ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞത് കലാപം സൃഷ്ടിക്കാന്‍ വേണ്ടിയാണെന്നാണ് ഹരജിക്കാരന്റെ ആരോപണം.

RELATED STORIES

Share it
Top