രാഹുല്‍ ഈശ്വറല്ല, രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ്സിന്റെ നേതാവ്: ബല്‍റാം

തിരുവനന്തപുരം: രാഹുല്‍ ഈശ്വറല്ല, രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ്സിന്റെ നേതാവെന്ന് വി ടി ബല്‍റാം. ശബരിമലയെ ഉപയോഗിച്ച് കേരളത്തെ വര്‍ഗീയമായി പിളര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാരത്തെയും സര്‍ക്കാരിനെയും തുറന്നുകാട്ടണമെന്നുംബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടെയും പുരോഗമനവിരുദ്ധ ആശയങ്ങളുടെയും വക്താക്കളാവേണ്ട ഒരു ചുമതലയും കോണ്‍ഗ്രസ്സിനില്ലെന്നും ബല്‍റാം വ്യക്തമാക്കി. ശബരിമലയിലെ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനു വിരുദ്ധമായാണ് ബല്‍റാമിന്റെ പ്രഖ്യാപനം. പഴയ നാട്ടുരാജാക്ക ന്‍മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവിപേഴ്‌സ് നിര്‍ത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ആശയങ്ങളെക്കുറിച്ച് നേതാക്കള്‍ക്ക് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യം കെപിസിസി പ്രസിഡ ന്റിനെ അറിയിച്ചിട്ടുണ്ടെന്നും ബല്‍റാം പറയുന്നു.

RELATED STORIES

Share it
Top