രാഹുല്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ പ്രതിച്ഛായ മോശമാക്കി: ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: റഫേല്‍യുദ്ധ വി മാന ഇടപെടലിനെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനോട് സംസാരിച്ചുവെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ പ്രതിച്ഛായ മോശമാക്കിയെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ ഗാന്ധി റഫേല്‍ ഇടപാടിനെ കുറിച്ച് പരാമര്‍ശിച്ചത്.ഇതിനെതിരെയാണ് ജെയ് റ്റ്‌ലി രംഗത്തെത്തിയത്. രാഹുലിന്റെ പ്രസ്ഥാവന അന്താരാഷ്ട്ര തലത്തില്‍ അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നു ജെയ്റ്റ്‌ലി ഫേസ്ബുക്കില്‍ കുറിച്ചു.

RELATED STORIES

Share it
Top