രാഹുല്‍ഗാന്ധിക്ക് 48ാം പിറന്നാള്‍: ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 48ാം ജന്മദിനം ആഘോഷിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ജന്മദിനാശംസകള്‍. അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും ഞാന്‍ പ്രാര്‍ഥിക്കുന്നു- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവരും ജന്മദിനാശംസകള്‍ നേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ ജന്മദിനത്തില്‍ ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ഹാപ്പിബര്‍ത്ത്‌ഡേ രാഹുല്‍ഗാന്ധി എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു ആശംസാ സന്ദേശങ്ങള്‍ പ്രവഹിച്ചത്.

RELATED STORIES

Share it
Top