രാഹുല്‍ഗാന്ധിക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ്‌

ന്യൂഡല്‍ഹി: പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരേ ബിജെപി അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി രാഷ്ട്രത്തോട് നുണ പറഞ്ഞുവെന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ലോക്‌സഭയില്‍ ആരോപിച്ചതാണ് നോട്ടീസിനു കാരണം. സഭയില്‍ രാഹുലിന്റെ പെരുമാറ്റം ബാലിശമായിരുന്നുവെന്ന് പാര്‍ലമെന്റിനു പുറത്ത് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. സഭാചട്ടമനുസരിച്ച് ഏതെങ്കിലും അംഗത്തിനെതിരേ ആരോപണം ഉന്നയിക്കുന്നതിനു മുമ്പ് രാഹുല്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി എംപി പ്രഹ്ലാദ് ജോഷിയാണ് രാഹുലിനെതിരേ നോട്ടീസ് നല്‍കിയത്.

RELATED STORIES

Share it
Top