രാഹുലിന്റെ റോഡ് ഷോയ്ക്കിടെ പൊട്ടിത്തെറി

ഭോപാല്‍: നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ വാതക ബലൂണുകള്‍ പൊട്ടിത്തെറിച്ചു തീപ്പിടിച്ചു. തലനാരിഴയ്ക്കാണു രാഹുല്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം.
രാഹുല്‍ഗാന്ധി തുറന്ന വാഹനത്തില്‍ നാട്ടുകാരെ അഭിസംബോധന ചെയ്തു സഞ്ചരിക്കവെയാണ് അപകടം. രാഹുല്‍ഗാന്ധിയെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാന്‍ തയ്യാറാക്കി വച്ചിരുന്ന തട്ടില്‍ നിന്ന് വാതക ബലൂണുകള്‍ക്കു തീപിടിക്കുകയായിരുന്നു.
ബലൂണുകള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ആളിക്കത്തുകയുമായിരുന്നു. പൊട്ടിത്തെറി ഉണ്ടായ സ്ഥലവും രാഹുലിന്റെ വാഹനവും തമ്മില്‍ മൂന്നടി അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

RELATED STORIES

Share it
Top