രാഹുലിന്റെ ജാക്കറ്റ്് 63,000 രൂപയുടേതെന്നപ്രചാരണവുമായി മേഘാലയ ബിജെപി

ഷില്ലോങ്/ന്യൂഡല്‍ഹി: മേഘാലയയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ധരിച്ചത് 63,000 രൂപയുടെ ജാക്കറ്റെന്ന് ബിജെപി. സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു ഷില്ലോങില്‍ നടന്ന ‘സെലിബ്രേഷന്‍ ഓഫ് പീസ്’ എന്ന സംഗീത പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ രാഹുല്‍ ധരിച്ച കറുത്ത നിറത്തിലുള്ള ജാക്കറ്റാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. രാഹുല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രവും ജാക്കറ്റിന്റെ വിശദവിവരങ്ങളും വിലയും ബ്രാന്‍ഡും വ്യക്തമാക്കുന്ന ചിത്രവും ചേര്‍ത്തുവച്ച് ട്വീറ്റിലൂടെ ബിജെപി മേഘാലയ ഘടകമാണ് പ്രചാരണം ആരംഭിച്ചത്. 2015ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ചതിനെ പരിഹസിച്ച രാഹുലിന് തിരിച്ചടിയെന്ന നിലയിലാണ് ബിജെപിയുടെ പ്രചാരണം. മോദി സര്‍ക്കാര്‍ സൂട്ട് ബൂട്ട് സര്‍ക്കാരാണെന്നും രാഹുല്‍ അന്ന് പരിഹസിച്ചിരുന്നു. മോദിയുടെ കോട്ട് പിന്നീട് നാലുകോടി 31 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയിരുന്നു.

RELATED STORIES

Share it
Top