രാഹുലിന്റെ ആലിംഗനം: തന്ത്രമൊരുക്കിയത് മൂന്നു മാസം മുമ്പ്

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത നീക്കം ഏവരെയും ഞെട്ടിച്ചിരുന്നു. പ്രസംഗിച്ച ശേഷം ഇരിപ്പിടത്തില്‍ ഇരിക്കാതെ നേരെ ഭരണപക്ഷ ഭാഗത്തെത്തി മോദിക്ക് ഹസ്തദാനം നല്‍കി അദ്ദേഹത്തെ ആലിംഗനം ചെയ്യുകയായിരുന്നു. രാഹുലിന്റെ ഈ ആലിംഗനം മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കു ശേഷമായിരുന്നുവെന്നാണ് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നത്.
ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രധാനമന്ത്രിക്ക് കനത്ത തിരിച്ചടി നല്‍കുന്നതിനെക്കുറിച്ചുള്ള രാഹുലിന്റെ പദ്ധതികളാണ് കെട്ടിപ്പിടിത്തത്തില്‍ കലാശിച്ചതെന്നാണ് റിപോര്‍ട്ട്. മോദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ഉയര്‍ത്തുമ്പോള്‍ രാഹുല്‍ സ്‌നേഹത്തിന്റെ മുഖമാണെന്ന് സ്ഥാപിക്കാന്‍ ഈ കെട്ടിപ്പിടിത്തത്തിലൂടെ കഴിഞ്ഞെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

RELATED STORIES

Share it
Top