രാഹുലിന്റെ ആലിംഗനം അനാവശ്യം: മോദി

ഷാജഹാന്‍പൂര്‍: പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ആലിംഗനം ചെയ്ത നടപടി അനാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിക്കെതിരേ നിരവധി പാര്‍ട്ടികള്‍ ഒന്നിച്ചത് താമര വിടരാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വാസപ്രമേയത്തിന്റെ കാരണങ്ങളാണ് ഞങ്ങള്‍ ചോദിച്ചത്. ഉത്തരം നല്‍കുന്നതില്‍ പരാജയപ്പെട്ട അവര്‍ അനാവശ്യമായ ആലിംഗനമാണ് നല്‍കിയത്- അദ്ദേഹം പറഞ്ഞു. യുപിയിലെ ഷാജഹാന്‍പൂരില്‍ സംഘടിപ്പിച്ച കിസാന്‍ കല്യാണ്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാവങ്ങള്‍, യുവജനങ്ങള്‍, കൃഷിക്കാര്‍ എന്നിവരെ അവഗണിച്ച് പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രിക്കസേരയ്ക്ക് പിന്നാലെ ഓടുകയാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top