രാസായുധ നിരോധന സംഘത്തിന് ദൂമയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല

ദൂമ: രാസായുധ പ്രയോഗം നടത്തിയ പ്രദേശങ്ങള്‍ പരിശോധിക്കാനായി തങ്ങള്‍ക്കു ദൂമയിലേക്കു പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര രാസായുധ നിരോധന അന്വേഷണ സംഘം (ഒപിസിഡബ്ല്യു). ദൂമയില്‍ പ്രവേശിച്ചുവെന്ന സിറിയന്‍ ഔദ്യോഗിക മാധ്യമങ്ങളുടെ റിപോര്‍ട്ട് സംഘടന നിഷേധിച്ചു.
ഏപ്രില്‍ ഏഴിന് രാസാക്രമണം നടന്ന പ്രദേശങ്ങളില്‍ ചൊവ്വാഴ്ച യുഎന്‍ രക്ഷാസമിതി വസ്തുതാന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ദൂമയില്‍ രണ്ടിടങ്ങളില്‍ തങ്ങളുടെ സന്ദശനത്തിന്റെ ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് സ്‌ഫോടനവും ചെറിയ തോതിലുള്ള വെടിവയ്പും നടന്നതായി വസ്തുതാന്വേഷണ സംഘം അറിയിച്ചു.
ദൂമയില്‍ ഒരിടത്തു വന്‍ ജനാവലി  കൂടിനില്‍ക്കുന്നുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അവിടെ നിന്നു മടങ്ങി—. സിറിയന്‍ ഭരണകൂടം, ദൂമ ലോക്കല്‍ കൗണ്‍സില്‍, റഷ്യന്‍ മിലിറ്ററി പോലിസ് എന്നിവയുമായി ബന്ധപ്പെട്ട്് സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ്്. നിലവിലെ സാഹചര്യത്തില്‍ വസ്തുതാന്വേഷണ സംഘത്തിനു ദൂമയില്‍ പ്രവേശിക്കാന്‍ കഴിയുമോ എന്നു അറിയില്ലെന്നും സംഘം വ്യക്തമാക്കി.
എന്നാല്‍ യുഎന്‍ സുരക്ഷാ സംഘത്തിന്റെ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ ദൂമയിലേക്കു പ്രവേശിക്കുകയുള്ളൂവെന്നും ഒപിസിഡബ്ല്യു അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെത്തിയ സംഘത്തെ ദൂമയിലേക്കു കടക്കാന്‍ സിറിയ-റഷ്യ സഖ്യം അനുവദിക്കുന്നില്ലെന്നും ആരോപണമുണ്ട്.  രാസായുധ പ്രയോഗത്തില്‍ പ്രതിഷേധിച്ച് ശനിയായ്ച യുഎസ്-ബ്രിട്ടന്‍-ഫ്രാന്‍സ് സഖ്യം സിറിയന്‍ സൈന്യത്തിന്റെ രാസായുധ കേന്ദ്രങ്ങള്‍ക്കെതിരേ ആക്രമണം നടത്തിയിരുന്നു.

RELATED STORIES

Share it
Top