രാസാക്രമണം: ലണ്ടനില്‍ നോവിചോക് സാന്നിധ്യം സ്ഥിരീകരിച്ചു

ലണ്ടന്‍: ലണ്ടനില്‍ രാസാക്രമണത്തില്‍ ദമ്പതികള്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തു നോവിചോക് സാന്നിധ്യം കണ്ടെത്തി. ആമിസ്‌ബെറി നഗരത്തിലാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ചാര്‍ലി റൗലി(45) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭാര്യ ഡോണ്‍ സ്റ്റര്‍ഗസ്(44) മരിച്ചിരുന്നു.  അന്വേഷണത്തിന്റെ ഭാഗമായി ചാര്‍ലി റൗലിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് നോവിചോകിന്റെ സാന്നിധ്യമുള്ള കുപ്പി കണ്ടെത്തിയത്. നേരത്തെ ബ്രിട്ടീഷ് ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും സാലിസ്‌ബെറിയില്‍ നടന്ന ആക്രമണത്തിലും നോവിചോകിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top