രാസാക്രമണം: തെളിവുണ്ടെന്ന് ഫ്രാന്‍സ്

പാരിസ്: സിറിയന്‍ സര്‍ക്കാര്‍ രാസാക്രമണം നടത്തിയെന്നതിനു തെളിവുള്ളതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിച്ചശേഷം സിറിയന്‍ സര്‍ക്കാരിനെതിരേ തിരിച്ചടിക്കണമോ എന്ന കാര്യം തീരുമാനിക്കുമെന്നും മാക്രോണ്‍ വ്യക്തമാക്കി. സിറിയന്‍ സര്‍ക്കാരിനെതിരേ യുഎസും ബ്രിട്ടനുമായുള്ള സഖ്യത്തില്‍ ഫ്രാന്‍സ് പങ്കാളിയാവാനൊരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് മാക്രോണിന്റെ പ്രതികരണം. രാസാക്രമണം നടന്നുവെന്നതിനും അതു പ്രയോഗിച്ചത് സിറിയയിലെ ഭരണകൂടമാണെന്നതിനും തെളിവുണ്ടെന്ന് മാക്രോണ്‍ പറഞ്ഞു. ചുരുങ്ങിയത് ക്ലോറിനെങ്കിലും സിറിയയില്‍ പ്രയോഗിക്കപ്പെട്ടതായി ഉറപ്പുണ്ടെന്നും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാതെ മാക്രോണ്‍ അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top