രാസാക്രമണം: കെട്ടിച്ചമച്ചതെന്ന് റഷ്യ

മോസ്‌കോ: സിറിയയിലെ ദൗമ പട്ടണത്തിലുണ്ടായ രാസായുധ ആക്രമണം കെട്ടിച്ചമച്ചതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്. വിദേശ രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായത്തോടെയാണ് അത് ആസൂത്രണം ചെയ്തതെന്നും ലാവ്‌റോവ് പറയുന്നു.
അന്താരാഷ്ട്ര രാസായുധ നിരീക്ഷക സംഘം പരിശോധനയ്ക്കായി ദൗമയില്‍ സന്ദര്‍ശിക്കാനിരിക്കേയാണ് റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. റഷ്യന്‍ വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തിയതായും എന്നാല്‍, രാസായുധം പ്രയോഗിച്ചതിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും ലാവ്‌റോവ് പറഞ്ഞു. എന്നാല്‍, ദൗമയില്‍ ആക്രമണം കെട്ടിച്ചമച്ചതാണെന്നതിനുള്ള തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയില്ല. സിറിയയില്‍ സൈനിക നടപടി ആരംഭിക്കുന്നതിനുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ശ്രമം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാനേ കാരണമാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top