രാസവസ്തു പ്രയോഗം: യൂലിയ ആശുപത്രിവിട്ടു

ലണ്ടന്‍: രാസവസ്തു പ്രയോഗത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റഷ്യന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ മകള്‍ യൂലിയ സ്‌ക്രിപാലിനെ ആശുപത്രി വിട്ടതായി റിപോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ബ്രിട്ടനു വേണ്ടി ചാരവൃത്തി നടത്തിയ റഷ്യന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനെയും മകളെയും അബോധാവസ്ഥയില്‍ ബ്രിട്ടനിലെ സാലിസ്‌ബെറിയില്‍ കണ്ടെത്തിയത്. സ്‌ക്രിപാലിനെതിരായ ആക്രമണത്തില്‍ റഷ്യയാണെന്നാണ് ബ്രിട്ടന്റെ ആരോപണം.

RELATED STORIES

Share it
Top