രാസവസ്തുക്കള്‍ ചേര്‍ത്ത മല്‍സ്യം: നടപടി അറിയിക്കണം- മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന രാസവസ്തുക്കള്‍ കലര്‍ത്തിയ മല്‍സ്യം ചെക്‌പോസ്റ്റുകളില്‍ പിടികൂടി നശിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ മൂന്നാഴ്ചക്കകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എന്നിവര്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ്   ആവശ്യപ്പെട്ടത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

RELATED STORIES

Share it
Top