രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: സിപിഎം

ചാവക്കാട്: കരുവന്നൂര്‍ ശുദ്ധജല പദ്ധതിക്കായി ദേശീയപാത പൊളിച്ചതുമായി ബന്ധപ്പെട്ട് ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റി. കരുവന്നൂര്‍ ശുദ്ധജല പദ്ധതിക്കുവേണ്ടിയാണ് ദേസീയപാത പൊളിച്ച് പൈപ്പിടല്‍ നടത്തിയത്.
ദേശീയപാത ഒഴിവാക്കി വില്യംസില്‍ നിന്നു അമൃത സ്‌കൂള്‍ റോഡ് വഴി കൊണ്ടുവരാനാണ് പദ്ധതിയിട്ടതെന്നും ഒരുമനയൂര്‍ പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസാണ് അതിനെ അട്ടിമറിച്ചതെന്നും സിപിഎം ആരോപിച്ചു. തിരക്കേറിയ പാത ഒഴിവാക്കി താരതമ്യേന തിരക്ക് കുറഞ്ഞ ഗ്രാമീണ റോഡ് വഴി കൊണ്ടുവരാനാണ് ശ്രമിച്ചത്. ഇത് അട്ടിമറിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ എംഎല്‍എയെയും സംസ്ഥാന സര്‍ക്കാറിനെയും ആക്ഷേപിക്കുന്നത്. ഇത് തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമാണ്. പൊളിഞ്ഞ ഭാഗങ്ങള്‍ നവീകരിക്കുന്നതിന് രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ ടെന്‍ഡറായിട്ടുണ്ട്. ഇത് മറച്ചുവച്ച് അപവാദ പ്രചരണങ്ങള്‍ നടത്തുന്നത് തിരിച്ചറിയാന്‍ ജനങ്ങള്‍ക്കാകും. തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും സിപിഎം ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top