രാഷ്ട്രീയ മുതലടെപ്പ് നടത്താനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗം: എസ്ഡിപിഐ

പാലക്കാട്: തൃത്താലയില്‍ സി പി എം  കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അക്രമണങ്ങള്‍ നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണന്ന് എസ്ഡി പിഐ ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി വി ടി ബല്‍റാമിന്റെ എ കെ ജി പരാമര്‍ശത്തെ ആരോഗ്യകരമായി നേരിടാന്‍ കഴിയാത്ത സി പി എം നേതൃത്വം  സ്വയം പരിഹാസ്യമാവുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
ഹര്‍ത്താലിനാഹ്വാനം ചെയ്യുക വഴി കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. സോളാര്‍ വിവാദത്തില്‍ മുഖം നഷ്ട്ടപ്പെട്ട കോണ്‍ഗ്രസിനെ രക്ഷപെടുത്താന്‍ കേരളം ആദരിക്കുന്ന ഒരു വെക്തിയെ സംബന്ധിച്ച് വഴിവിട്ട ആരോപണം ഉന്നയിക്കുക വഴി ബല്‍റാം രാഷ്ട്രീയ നേട്ടം മാത്രമാണ് ലക്ഷ്യം വെക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി യെ അവഹേളിച്ച ജോസഫ് മാഷിനെ പൂവിട്ടു പൂജിക്കുകയും ആവിഷ്‌ക്കാര സ്വാതന്ത്രത്തെ സംബന്ധിച്ച് ഗീര്‍വാണങ്ങള്‍ മുഴക്കുകയും ചെയ്ത പിണറായി വിജയനടക്കമുള്ളവര്‍ ബല്‍റാമിന്റെ പരാമര്‍ശത്തോട് കാണിക്കുന്ന അസഹിഷ്ണുത സിപിഎമ്മിന്റെ ന്റെ ത് കപട നിലപാടാണന്നതിന്റെ തെളിവാണ്. സിപിഎം ഉം കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നത്തിന് ജനങ്ങളെ ദുരിതത്തിലാക്കുന്ന നിലപാടില്‍ നിന്നും നേതൃത്വം മാറി നില്‍ക്കണം. അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവിശ്യപ്പെട്ടു.

RELATED STORIES

Share it
Top