രാഷ്ട്രീയ പ്രതിയോഗികളെ സിപിഎം അക്രമംകൊണ്ടു തകര്‍ക്കുന്നു: എം എം ഹസന്‍

കാസര്‍കോട്: രാഷ്ട്രീയ പ്രതിയോഗികളെ അക്രമം കൊണ്ട് തകര്‍ക്കുക എന്നത് സിപിഎം മുഖ്യ അജണ്ടയാക്കിയിരിക്കുകയാണന്ന് കെപിസിസി പ്രസിഡന്റ്് എം എം ഹസന്‍ പറഞ്ഞു. അടുത്ത മാസം ഏഴിന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ജനമോചന യാത്രയുടെ വിജയത്തിനായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 24 രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണ് കേരളത്തില്‍ നടന്നത്.
കണ്ണൂരില്‍ ശുഹൈബിനെയും അരിയില്‍ ഷുക്കൂറിനെയും കൊലപ്പെടുത്തിയതും ഇത്തരത്തിലായിരുന്നു. ഇതേപോലെ തന്നെയാണ് മണ്ണാര്‍ക്കാട്ട് സിപിഐക്കാര്‍ ഷമീറിനെ കൊലപ്പെടുത്തിയതെന്നും ഹസന്‍ പറഞ്ഞു. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ പറ്റാത്ത പാര്‍ട്ടികളാണ് ബിജെപിയും സിപിഎമ്മും. ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, കെപി കുഞ്ഞിക്കണ്ണന്‍, സുമ ബാലകൃഷ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, പി ഗംഗാധരന്‍ നായര്‍, വിനോദ് കുമാര്‍ പള്ളയില്‍വീട്, വി ആര്‍ വിദ്യാസാഗര്‍ സംസാരിച്ചു.

RELATED STORIES

Share it
Top