രാഷ്ട്രീയ നിലപാട് 31ന് പ്രഖ്യാപിക്കുമെന്ന് രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിലപാടെടുക്കുമെന്ന് വ്യക്തമാക്കി തമിഴ് സൂപ്പര്‍ സറ്റാര്‍ രജനീകാന്ത്.
കോടാമ്പക്കത്ത് നടക്കുന്ന ആരാധകസംഗമത്തിലെ ആദ്യ ദിനത്തിലാണ് തന്റെ രാഷ്ട്രീയ നിലപാട് ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്ന് രജനി അറിയിച്ചത്.രാഷ്ട്രീയപ്രവേശനം സംബന്ധിച്ച രജനിയുടെ നിര്‍ണ്ണായക പ്രഖ്യാപനം ഇന്നത്തെ ആരാധക സംഗമത്തിലുണ്ടാവുമെന്ന് പ്രതീക്ഷിച്ച് വന്‍ മാധ്യമപ്പട തന്നെ ആരാധകസംഗമത്തിനെത്തിയിട്ടുണ്ട്.
'ഞാന്‍ രാഷ്ട്രീയത്തില്‍ പുതുതല്ല. എത്താന്‍ വൈകുകയായിരുന്നു. രാഷ്ട്രീയ പ്രവേശനമെന്നത് വിജയ തുല്യമാണ്- രജനി പറഞ്ഞു.
യുദ്ധത്തിനിറങ്ങിയാല്‍ ജയിക്കണം; അതിന് ജനപിന്തുണ മാത്രമല്ല തന്ത്രങ്ങളും വേണമെന്നും രജനികാന്ത് പറഞ്ഞു. കൃത്യമായ രാഷ്ട്രീയ പ്രവേശനമുന്നൊരുക്കത്തോടെയാണ് രജനികാന്ത് കോടാമ്പക്കത്ത് തന്റെ ആരാധകരെ അഭിസംബോധന ചെയ്ത്  സംസാരിച്ചത്.
യുദ്ധം വരുമ്പോള്‍ നമുക്ക് ഒരുമിച്ച് നേരിടാമെന്ന് രജനി മെയ് മാസത്തില്‍ ആരാധകരെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞിരുന്നു.

RELATED STORIES

Share it
Top