രാഷ്ട്രീയ കൊലപാതക ശ്രമങ്ങള്‍: പ്രതി പിടിയില്‍

പൊന്നാനി: കൊലപാതക ശ്രമങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകനെ പെരുമ്പടപ്പ് പോലിസ് അതി സാഹസികമായി പിടികൂടി. പാലപ്പെട്ടി മരക്കാര്‍ ഹൗസില്‍ സിറാജുദ്ദീന്‍ (30) ആണ് പെരുമ്പടപ്പ് എസ് ഐ വിനോദ് വലിയാട്ടൂരും സംഘവും പിടികൂടിയത്. കണ്ണൂര്‍ അഴീക്കല്‍ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി കുഞ്ഞിനെ കാണാനായി നാട്ടിലെത്തിയെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്  സിറാജുദ്ദീനെ പിടികൂടിയത്. പോലിസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഏറെ മല്‍പ്പിടിത്തത്തിനൊടുവിലാണ്  കീഴടക്കിയത്. മല്‍പ്പിടിത്തത്തിനിടെ രണ്ട് പോലിസുകാര്‍ക്ക് സാരമായി പരിക്കേറ്റു. പെരുമ്പടപ്പ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അഞ്ചോളം രാഷ്ട്രീയ കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ് പിടിയിലായ സിറാജുദ്ദീന്‍. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയെ കാപ്പ ചുമത്തി ആറ് മാസം വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. പിടിയിലായ പ്രതിയെ ഇന്നലെ  തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി

RELATED STORIES

Share it
Top