രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരേ ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ

കണ്ണൂര്‍: കൊലപാതക രാഷ്ട്രീയത്തിനെതിരേ ജനകീയാവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ സാമൂഹിക സാംസ്‌കാരിക പ്രമുഖരെ അണിനിരത്തി സ്‌റ്റേഡിയം കോര്‍ണറില്‍ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിക്കുന്നു. ഈമാസം 28നാണ് കൂട്ടായ്മ. പരിപാടിയുടെ ഭാഗമായി പ്രമുഖചിത്രകാരന്മാരുടെ ചിത്രരചന വൈകിട്ട് 3.30 മുതല്‍ ആരംഭിക്കും.
ശേഷം അഞ്ചിന് സാംസ്‌കാരിക സായാഹ്നം. സി വി ബാലകൃഷ്ണന്‍, എം എന്‍ കാരശ്ശേരി, പി കെ നാണു, റഫീഖ് അഹമ്മദ്, എം എം സോമശേഖരന്‍, എന്‍ പ്രഭാകരന്‍, വി കെ പ്രഭാകരന്‍, വീരാന്‍ കുട്ടി, ശിവദാസ് പുറമേരി, ടി കെ ഉമ്മര്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്്പങ്കെടുക്കും. കണ്ണൂരില്‍ നടക്കുന്നതിനേ രാഷ്ട്രീയ കൊലപാതകമെന്നല്ല അരാഷ്ട്രീയ കൊലപാതകമെന്നാണ് വിളിക്കേണ്ടതെന്ന് കൂട്ടായ്മയുടെ ചെയര്‍മാന്‍ എന്‍ ശശിധരന്‍ പറഞ്ഞു.
ഇതില്‍ രാഷ്ട്രീയമില്ല. പൈശാചീക ബോധം മാത്രം. ക്വട്ടേഷന്‍ സംഘങ്ങളാണ് കൃത്യം നടത്തുന്നത്. അതിനാല്‍ എത്രകാലം കഴിഞ്ഞാല്‍ ഒരിക്കല്‍ ക്വട്ടേഷന്‍ കൊടുത്താല്‍ കൊല നടത്തിയിരിക്കും.ആളുമാറി കൊലനടത്തിയാല്‍ സാരമില്ല, അടുത്തതവണ കൃത്യമായി നടത്താമെന്ന നിലയാണു വന്നുചേര്‍ന്നിരിക്കുന്നത്.നീതിബോധമുള്ള ഒരു പൗരന് കണ്ണൂര്‍ ജില്ലയില്‍ ജീവിക്കുന്നത് തന്നെ വലിയ അപമാനമായി തോന്നുന്ന സാഹചര്യമാണെന്നും എന്‍ ശശിധരന്‍ പറഞ്ഞു.

RELATED STORIES

Share it
Top