രാഷ്ട്രീയ കൊലപതകം: അമ്മമാരുടെ സമരം 26ന്

കണ്ണൂര്‍: ജില്ലയില്‍ ഇതുവരെയുണ്ടായ മുഴുവന്‍ കൊലപാതകങ്ങളും പുനരന്വേഷിക്കുക, മുഴുവന്‍ പ്രതികളെയും തുറങ്കിലടക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കണ്ണൂരിലെ അമ്മമാര്‍ കലക്്ടറേറ്റ് പടിക്കല്‍ രാപാര്‍ക്കല്‍ സമരം നടത്തുന്നു. 26ന് വൈകീട്ട് നാലു മുതല്‍ 27ന് രാവിലെ 10 വരെയാണ് സമരം. സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര, വിവിധ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും. കൃത്യമായ തെളിവുകളും ഗൂഢാലോചനയെക്കുറിച്ച് ധാരണയുമുണ്ടായിട്ടും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാത്തത് ക്രൂരത ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജബീന ഇര്‍ഷാദ്, സെക്രട്ടറി ഷാഹിന ലത്തീഫ്, ത്രേസ്യാമ്മ മാളിയക്കല്‍, സാജിത സജീര്‍, രമാദേവി സംബന്ധിച്ചു.

RELATED STORIES

Share it
Top