രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാന്‍ ഭരണവര്‍ഗം തന്നെ വാറന്റ് നല്‍കുന്ന സാഹചര്യം: വി ഡി സതീശന്‍ തൃ

ശൂര്‍: രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാന്‍ ഭരണവര്‍ഗം തന്നെ വാറണ്ട് നല്‍കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ എം.എല്‍.എ. ശ്രീജിത്തിന്റെ കസ്റ്റഡിമരണം സി. ബി.ഐ. അന്വേഷിക്കുക, ഇന്ധനവില വര്‍ദ്ധന പിന്‍വലിക്കുക, അക്രമരാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്‌ട്രേറ്റ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശന്‍.
കൊലപാതകരാഷ്ട്രീയത്തിന് വളം വെയ്ക്കുന്ന സമീപനമാണ് ഭരണാധികാരികള്‍ സ്വീകരിക്കുന്നത്. ആഭ്യന്തര വകുപ്പിനുമേല്‍ യാതൊരു നിയന്ത്രണവും മുഖ്യമന്ത്രിക്കില്ല. ഇരട്ടചങ്കുണ്ടെന്നു പറയുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് ആഭ്യന്തരവകുപ്പ് യാതൊരു വിലയും കല്‍പിക്കുന്നില്ല.
കൊലപാതക രാഷ്ട്രീയവും കസ്റ്റഡി മരണങ്ങളും വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാന കാരണം മറ്റൊന്നുമല്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറാമത്തെ കസ്റ്റഡിമരണമാണ് ശ്രീജിത്തിന്റേത്.
മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരാരും തന്നെ ശ്രീജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയില്ലെന്നും സതീശന്‍ പറഞ്ഞു.
യു.ഡി.എഫ് ക ണ്‍വീനര്‍ ജോസഫ് ചാലിശേരി അധ്യക്ഷത വഹിച്ചു. ഡി. സി.സി പ്രസിഡന്റ് ടി.എ ന്‍.പ്രതാപന്‍, സി.എന്‍.ബാലകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, ടി.വി.ചന്ദ്രമോഹന്‍, പത്മജ വേണുഗോപാല്‍, വി.ബാലറാം മാര്‍ച്ചില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top