രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് സ്വന്തമായി ഒന്നും നേടാത്തയാളാണ് പി വി ശങ്കരനാരായണനെന്ന്

കോഴിക്കോട്: രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് സ്വന്തമായി ഒന്നും നേടാത്ത നേതാവായിരുന്നു പി വി ശങ്കരനാരായണനെന്ന് ആര്യാടന്‍ മുഹമ്മദ.് ഒരു നല്ല വക്കീലായിരുന്നിട്ടുപോലും രാഷ്ട്രീയ, ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനം കാരണം വേണ്ടരീതിയില്‍ കുടുംബത്തെ സംക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. മുന്‍ എംഎല്‍എയും ട്രേഡ് യൂനിയന്‍ നേതാവുമായിരുന്ന പി വി ശങ്കരനാരായണന്റെ 22ാം ചരമവാര്‍ഷിക— അനുസ്മരണയോഗം ഉദ്്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പി വി ശങ്കരനാരായണന്‍ അനുസ്മരണസമിതിയാണ് കോഴിക്കോട് അളകാപുരിയില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചത്.

RELATED STORIES

Share it
Top