രാഷ്ട്രീയം പ്രതിഫലിക്കുന്നത് സ്വാഭാവികം

തിരുവനന്തപുരം: ചെറിയ മുതല്‍മുടക്കില്‍ നല്ല ചിത്രങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും അതില്‍ രാഷ്ട്രീയം കടന്നുവരുന്നത് സ്വാഭാവികമാണെന്നും യുവസംവിധായകര്‍. രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്രമേളയുടെ ഭാഗമായി മീറ്റ് ദ പ്രസ്സില്‍ പങ്കെടുക്കവെ രാഹുല്‍ ജയിന്‍, ശില്‍പ ഗുലാത്തി, കോയല്‍ സെന്‍ തുടങ്ങിയവരാണ് ഈ അഭിപ്രായം പങ്കുവച്ചത്.
ജീവിതസാഹചര്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ഒരുക്കുമ്പോള്‍ ബോധപൂര്‍വമല്ലെങ്കിലും അതില്‍ കലാകാരന്മാരുടെ രാഷ്ട്രീയം കടന്നുവരുമെന്ന് രാഹുല്‍ ജയിന്‍ പറഞ്ഞു. വേണ്ടെന്ന് തീരുമാനിച്ചാലും ചിത്രങ്ങളില്‍ അത് പ്രതിഫലിക്കുമെന്നും മെഷീന്‍സ്’ എന്ന ചിത്രത്തിന്റെ സംവിധായകനായ രാഹുല്‍ വ്യക്തമാക്കി. മനുഷ്യന് ഭയപ്പെടാതെ ജീവിക്കാന്‍ പ്രതീക്ഷയും ഉത്സാഹവും പകരുന്ന കഥകള്‍ പ്രചോദനമാവുമെന്ന് മറാത്തി സംവിധായിക വൈശാലി കെന്‍ഡാലെ പറഞ്ഞു.

RELATED STORIES

Share it
Top