രാഷ്ട്രപതി തിരഞ്ഞെടുപ്പ് : പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ പവാറും മീരാകുമാറുംന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി പട്ടികയില്‍ എന്‍സിപി നേതാവ് ശരദ് പവാറും കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ മീരാകുമാറും മുതിര്‍ന്ന ജെഡിയു നേതാവ് ശരദ്‌യാദവ്, പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.വിപുലമായ രാഷ്ട്രീയാനുഭവമുള്ള ശരദ് പവാറിനാണ് മുന്‍ഗണന. മീരാകുമാര്‍ ദലിത് വംശജയായ കോണ്‍ഗ്രസ് നേതാവാണ്. പാര്‍ലമെന്ററി രംഗത്ത പരിചയമുള്ള ശരദ്‌യാദവ് സോഷ്യലിസ്റ്റ് നേതാവാണ്. മഹാത്മജിയുടെ ചെറു മകനാണ് ഗോപാല്‍ കൃഷ്ണ ഗാന്ധി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ തന്നെ സമീപിച്ചതായി ഗോപാല്‍ കൃഷ്ണ ഗാന്ധി പറഞ്ഞു.

RELATED STORIES

Share it
Top