രാമ രാജ്യരഥയാത്ര തമിഴ്‌നാട്ടില്‍, സംഘര്‍ഷാവസ്ഥചെന്നൈ: വിശ്വഹിന്ദ് പരിഷത് നടത്തുന്ന രാമ രാജ്യ രഥയാത്ര തമിഴ്‌നാട്ടിലേക്ക് കടന്നതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തതായി റിപോര്‍ട്ടുകള്‍. യാത്രക്കെതിരെ പ്രതിഷേധം നടന്ന പശ്ചാത്തലത്തില്‍ തിരുനെല്‍വേലിയില്‍ പൊലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, സെങ്കോട്ട, ഇളങ്കി, തെങ്കാശി, കടയനല്ലൂര്‍, പുലിയങ്കുടി, രാമേശ്വരം എന്നീ പ്രദേശങ്ങളിലൂടെ യാത്ര കടന്നു പോകുന്നുണ്ട്.
രഥയാത്ര തമിഴ്‌നാട്ടിലേക്ക് കടക്കുന്നത് തടയണമെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.  യാത്ര സംസ്ഥാനത്തിന്റെ സമാധാനത്തെയും മതമൈത്രിയെയും തകര്‍ക്കുമെന്ന് അദ്ദേഹം ആരോപിച്ചു. ബാബറി മസ്ജിദ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ രാമരാജ്യയാത്ര നടത്തുന്നത് കോടതിയലക്ഷ്യമാണെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.അതിനിടെ യാത്രയെച്ചൊല്ലി തമിഴ്‌നാട് അസംബ്ലിയിലും ബഹളമുണ്ടായി. യാത്രയ്ക്കെതിരെ പ്രതിഷേധമുയര്‍ത്തിയ ഡിഎംകെ എംഎല്‍എ മാര്‍ സഭാ നടപടികള്‍ തടസപ്പെടുത്തി. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ ഇവരെ സഭയ്ക്കു പുറത്താക്കി.

RELATED STORIES

Share it
Top