രാമായണ മാസാചരണം; നിഷേധിച്ച് സിപിഎം

തിരുവനന്തപുരം: സിപിഎം രാമായണ മാസാചരണം നടത്തുന്നതായ വാര്‍ത്തകള്‍ നിഷേധിച്ച് പാര്‍ട്ടി നേതൃത്വം. പാര്‍ട്ടി രാമായണ മാസം ആചരിക്കില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. രാമായണ മാസാചരണം സംഘടിപ്പിക്കുന്ന സംസ്‌കൃത സംഘം സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ചു നടത്തുന്ന ഈ തെറ്റായ നീക്കങ്ങളെ തുറന്നു കാണിക്കുന്നതിന് സംസ്‌കൃത പണ്ഡിതര്‍ രൂപം നല്‍കിയിട്ടുള്ള സംസ്‌കൃത സംഘം വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ സംഘടന സിപിഎമ്മിന്റെ കീഴിലുള്ളതല്ല. വസ്തുത ഇതായിരിക്കെ, ഈ പരിപാടിയെ സിപിഎമ്മിനെതിരേയുള്ള ഒരു പ്രചാരണമാക്കാനാണ് മാധ്യമങ്ങ ള്‍ ശ്രമിക്കുന്നതെന്നും അദ്ദേ ഹം പറഞ്ഞു. അതേസമയം, വി ഷയത്തില്‍ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചതായാണ് വിവരം. ഇതുസംബന്ധിച്ചു സംസ്ഥാന ഘടകത്തോട് വിശദീകരണം ചോദിച്ചിട്ടു ണ്ട്.

RELATED STORIES

Share it
Top