രാമായണ മാസം ആചരിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടില്ല

തൃശൂര്‍: കര്‍ക്കടകം രാമായണ മാസമായി ആചരിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കി. അങ്ങനെയൊരു ആചരണത്തിന്റെ പ്രശ്‌നം ഉദിക്കുന്നേയില്ല. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്ക് രഹസ്യ അജണ്ടയില്ല. വിശ്വാസത്തെ ദോഷകരമായി ഉപയോഗിക്കുമ്പോള്‍ അത് തുറന്നു കാണിക്കേണ്ടി വരും. രാമായണത്തെ വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണ്. മതവിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ ഭാഗമാണിത്. അഭിമന്യു വധവുമായി ബന്ധപ്പെട്ടുയര്‍ന്ന വിമര്‍ശനങ്ങളില്‍ ശരിയുണ്ടെങ്കില്‍ ഗൗരവപൂര്‍വം കാണുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top