രാമസേതു സാങ്കേതിക വിദ്യ പൗരാണിക കാലത്തുണ്ടായിരുന്നതിന്റെ തെളിവെന്ന് പഞ്ചാബ് ഗവര്‍ണര്‍

ചണ്ഡിഗഢ്: സാങ്കേതിക വിദ്യ പൗരാണിക കാലത്തും ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് രാമയണത്തില്‍ പറയുന്ന രാമ സേതു ബ്രിഡ്ജിന്റെ നിര്‍മാണമെന്ന് പഞ്ചാബ് ഗവര്‍ണര്‍ വി പി സിങ് ബദനോര്‍. ശ്രീലങ്കയിലെത്താനായാണ് ശ്രീരാമന്‍ രാമസേതു കടലിനു കുറുകേ നിര്‍മിച്ചത്. അത്തരമൊരു പാലം നിര്‍മിക്കണമെങ്കില്‍ നൂതന സാങ്കേതിക വിദ്യ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.



അതുപോലെ ഹനുമാന്‍ ലക്ഷമണന്റെ ജീവന്‍ രക്ഷിക്കാനായി മൃതസഞ്ജീവിനി കൊണ്ടുവന്നതും മറ്റൊരു തെളിവാണെന്നും നാഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസിക്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top