രാമസേതു: പഠനം നടത്തില്ലെന്ന് ചരിത്ര ഗവേഷണ കൗണ്‍സില്‍

ന്യൂഡല്‍ഹി: രാമസേതു മനുഷ്യനിര്‍മിതമാണോ, പ്രകൃതി ദത്തമായതാണോ എന്നു മനസ്സിലാക്കാനായി ഒരുതരത്തിലുള്ള പഠനവും നടത്തില്ലെന്ന് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ . മാര്‍ച്ച് അഞ്ചിന് കൗണ്‍സിലിന്റെ പുതിയ ചെയര്‍പേഴ്‌സനായി സ്ഥാനമേറ്റ അരവിന്ദ് ജാംദേകറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ വിശദ പഠനം നടത്തുമെന്ന് ഒരു വര്‍ഷം മുന്നെ ഐസിഎച്ച്ആര്‍ അറിയിച്ചിരുന്നു. ഇതിനെ ക്കുറിച്ച് പറയവേയാണ് അരവിന്ദ് ജാംദേകര്‍ നിലപാട് വ്യക്തമാക്കിയത്. ഇത്തരമൊരാവശ്യം കൗണ്‍സിലിന് മുമ്പാകെ വന്നിരുന്നു. എന്നാല്‍ അംഗങ്ങളെല്ലാം ഇക്കാര്യത്തെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. അതിനാല്‍ തന്നെ ഈ ആവശ്യത്തിനായി ഫണ്ട് ചെലവഴിക്കാനോ, പഠനം നടത്താനോ ഉദ്ദേശിക്കുന്നില്ല. ഇത്തരം പഠനം നടത്തേണ്ടത് ഐസിഎച്ച്ആര്‍ അല്ല. വിഷയത്തില്‍ പുരാവസ്തു വകുപ്പിന് നിര്‍ദേശം നല്‍കുക എന്നതാണു പരമാവധി കൗണ്‍സിലിന് ചെയ്യാനാവുകയെന്നും ജാംദേകര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top