രാമന്‍ വിചാരിച്ചാലും പീഡനങ്ങള്‍ തടയാനാവില്ല: ബിജെപി എംഎല്‍എ

വാരണാസി: ഭൂമിയിലെ പീഡനസംഭവങ്ങള്‍ സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും തടയാനാവില്ലെന്ന് ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് ആണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ഉന്നാവോ പീഡന സംഭവത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സുരേന്ദ്ര സിങ്.
ഇക്കാര്യത്തില്‍ ഭരണഘടനയ്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും എംഎല്‍എ പറഞ്ഞു. ശ്രീരാമന്‍ വിചാരിച്ചാലും ഭൂമിയിലെ പീഡനസംഭവങ്ങള്‍ തടയാനാവില്ലെന്നും സമൂഹത്തില്‍ ഉയര്‍ന്ന മൂല്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാത്രമേ സമൂഹത്തെ മലിനമാക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് മാറ്റം വരൂവെന്നുമാണ് സുരേന്ദ്ര സിങ് പറഞ്ഞത്. രാജ്യത്തെ ഭരണഘടനയ്ക്കു പീഡനസംഭവങ്ങള്‍ തടയാനാവില്ലെന്നും കുറ്റവാളികളെ അഴിക്കുള്ളിലാക്കാമെന്നേയുള്ളൂവെന്നും സുരേന്ദ്ര സിങ് പറഞ്ഞു.

RELATED STORIES

Share it
Top