രാമന്‍ വിചാരിച്ചാലും പീഡനങ്ങള്‍ തടയാനാവില്ല, ഭരണ ഘടനയ്ക്ക് ഒന്നും ചെയ്യാനില്ലെന്നും ബിജെപി എംഎല്‍എ


വാരണാസി: ഭൂമിയിലെ പീഡനസംഭവങ്ങള്‍ സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും തടയാനാകില്ലെന്ന് ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് ആണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. ഉന്നാവോ പീഡന സംഭവത്തെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിനല്‍കുകയായിരുന്നു സുരേന്ദ്ര സിംഗ്. ഇക്കാര്യത്തില്‍ ഭരണഘടനയ്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും എംഎല്‍എ മറുപടിയില്‍ പറഞ്ഞു.
ശ്രീരാമന്‍ വിചാരിച്ചാലും ഭൂമിയിലെ പീഡനസംഭവങ്ങള്‍ തടയാനാകില്ലെന്നും. സമൂഹത്തില്‍ ഉയര്‍ന്ന മൂല്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാത്രമേ സമൂഹത്തെ മലിനമാക്കുന്നു ഇത്തരം സംഭവങ്ങള്‍ക്ക് മാറ്റം വരൂ എന്നുമാണ് സുരേന്ദ്ര സിംഗ് പറഞ്ഞത്. രാജ്യത്തെ ഭരണഘടനയ്ക്കു പീഡന സംഭവങ്ങളെ തടയാനാകില്ലെന്നും കുറ്റവാളികളെ അഴിക്കുള്ളിലാക്കാമെന്നേയൊള്ളു എന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.

RELATED STORIES

Share it
Top