രാമന്തളി മാലിന്യ സമരം ഒത്തുതീരാന്‍ സാധ്യതപയ്യന്നൂര്‍: മൂന്ന് മാസത്തോളമായി നാവിക അക്കാദമി ഗെയിറ്റിനു മുന്നില്‍ നടന്നുവരുന്ന രാമന്തളി മാലിന്യ വിരുദ്ധ സമരം ഒത്തുതീരാന്‍ സാധ്യത തെളിയുന്നു.

ഏഴിമല നേവല്‍ അക്കാദമി കമാണ്ടന്റ് എസ് വി ബുഖാരെയുടെ നേതൃത്വത്തില്‍ അധികൃതരും സമരസമിതി ഭാരവാഹികളും നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുത്തിരാനുള്ള സാധ്യത തെളിഞ്ഞത്.
ചര്‍ച്ചയില്‍ സമരസമിതി മുന്നോട്ട് വെച്ച മാലിന്യ പ്ലാന്റ് ഡീസെന്‍ട്രെലൈസേഷന്‍ അടക്കമുള്ള ആവശ്യങ്ങള്‍ തത്വത്തില്‍ നേവല്‍ അധികൃതര്‍ അംഗീകരിച്ചു. ഇതു സംബന്ധിച്ച് നേവല്‍ അധികൃതര്‍ ബുധനാഴ്ച രാവിലെ അന്തിമ തീരുമാനം കൈക്കൊള്ളും.
ഏഴിമല നേവല്‍ കമാണ്ടന്റ് എസ് വി ബുഖാരെക്ക് പുറമെ ഡെപ്യൂട്ടി കമാണ്ടന്റ് എം സി സുരേഷ്, കമാന്റിംഗ് ഓഫീസര്‍ കമലേഷ്‌കുമാര്‍ സമരസമിതി ഭാരവാഹികളായ ആര്‍ കുഞ്ഞികൃഷ്ണന്‍, കെ പി രാജേന്ദ്രന്‍, പി കെ നാരായണന്‍, കൊടക്കല്‍ ചന്ദ്രന്‍ ,വിനോദ് കുമാര്‍ രാമന്തളി, സുനില്‍ രാമന്തളി, കെ പി ഹരിഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ചര്‍ച്ചയ്ക്ക് മുമ്പായി നേവല്‍ അധികൃതര്‍ അനിശ്ചിതകാല സമരപന്തലിലെത്തി നിരാഹാര സമരം നടത്തി വരുന്ന കെ പി പരമേശ്വരിയെയും സന്ദര്‍ശിച്ചു.
നേവല്‍ അക്കാദമി പാസ്സിംഗ് ഔട്ട് പരേഡ് നടക്കുന്ന 26, 27 തിയ്യതികളില്‍ കരിദിനം അടക്കമുള്ള ശക്തമായ സമരപരിപാടികള്‍ക്ക് ജന ആരോഗ്യ സംരക്ഷണ സമിതി രൂപം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നേവല്‍ അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.

RELATED STORIES

Share it
Top