രാമനാട്ടുകരയിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തുരാമനാട്ടുകര: രാമനാട്ടുകര അങ്ങാടിയിലേയും പരിസരത്തേയും ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. രാമനാട്ടുകര അങ്ങാടി, രാമനാട്ടുകര ബൈപ്പാസ് എന്നിവിടങ്ങളിലെ ആറോളം ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ബീഫ്, കോഴി, മത്സ്യം, നെയ്‌ച്ചോര്‍, പൊറോട്ട, ചപ്പാത്തി, എന്നിവ പിടിച്ചെടുത്തത്. ഫ്രിഡ്ജില്‍ വെച്ച നിലയിലായിരുന്നു ഭക്ഷ്യസാധനങ്ങള്‍. ഇതിനു പുറമെ ഉപയോഗിച്ച എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. നഗരസഭ ആരോഗ്യ വിഭാഗം സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എം എം ഗോപാലന്‍, എച്ച്‌ഐ രാജേഷ് കുമാര്‍, ജൂനിയര്‍ എച്ച്‌ഐ ജുവാന്‍ ഡി മേരി എന്നിവര്‍ അടങ്ങിയ സംഘമാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. നഗരസഭാ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ ശംസുദ്ധീന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും കൂള്‍ബാറുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top