രാമനവമി ആഘോഷത്തിന്റെ മറവില്‍ കലാപം;അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകന്‍ രക്ഷപ്പെട്ടു

ഔറംഗാബാദ്: രാമനവമി ആഘോഷത്തിന്റെ മറവില്‍ ഔറംഗാബാദില്‍ കലാപം അഴിച്ചുവിട്ട സംഭവത്തില്‍ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകന്‍ രക്ഷപ്പെട്ടു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകും വഴിയാണ് കേസിലെ പ്രധാന പ്രതിയായ അനില്‍ സിങ് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്.സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഔറംഗാബാദ് എസ്പി സത്യപ്രകാശ് പറഞ്ഞു. ഹിന്ദു സേവാ സമിതി പ്രവര്‍ത്തകന്‍ കൂടിയായ അനില്‍ സിങ് 2007ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുശീല്‍ കുമാര്‍ സിംഗിന്റെ പ്രധാന പ്രചാരകന്‍ കൂടിയായിരുന്നു അനില്‍ സിങ്.
മാര്‍ച്ച് 25നും 26നും നടന്ന രാമ നവമി ആഘോഷ വേളയിലാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ സ്ഥലത്ത് വ്യാപക അക്രമമഴിച്ചു വിട്ടത്. സംഭവത്തില്‍ 148 പേരാണ് അറസ്റ്റിലായത്.

RELATED STORIES

Share it
Top