രാമനവമി ആഘോഷത്തിന്റെ മറവില്‍ പള്ളിക്ക് നേരെ ആക്രമണം;122പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ബീഹാറില്‍ രാമനവമി ആഘോഷത്തിന്റെ മറവില്‍ പള്ളിക്ക് നേരെ ആക്രമണം. സമസ്തിപൂര്‍ ഡിവിഷനിലെ റോസെരയിലെ പള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ പള്ളിക്ക് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ 122 പേരെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് ആക്രമണമുണ്ടായത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ നിരവധി കടകളും അക്രമികള്‍ അഗ്നിക്കിരയാക്കി. സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റോസെരയിലും മുന്‍ഗറിലും ഇന്റര്‍നെറ്റ് സംവിധാനം താല്‍കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.
ബീഹാറിലെ സമസ്തിപൂര്‍,മുന്‍ഗര്‍ ബംഗാളിലെ റാണിഗഞ്ച് എന്നിവിടങ്ങളിലാണ് രാമനവമി ആഘോഷങ്ങളുടെ മറവില്‍ അക്രമം അഴിച്ചുവിട്ടത്. ബംഗാളിലെ അക്രമസംഭവങ്ങളില്‍ മൂന്ന് പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.ബീഹാറിലെ രാംപൂര്‍ ഗ്രാമത്തിലെ സ്‌കൂളുകളും ന്യൂനപക്ഷ വിഭാഗക്കാരും വാഹനങ്ങളും മറ്റും അക്രമികള്‍ തകര്‍ത്തു.

RELATED STORIES

Share it
Top