രാമനവമി ആഘോഷത്തിനിടെ തകര്‍ത്ത പള്ളി പുതുക്കിപണിയാന്‍ ഫണ്ട് അനുവദിച്ച് നിതീഷ് കുമാര്‍

പട്‌ന: രാമനവമി ആഘോഷങ്ങളുടെ മറവില്‍ നടന്ന അക്രമത്തില്‍ തകര്‍ത്ത പള്ളി പണിയാന്‍ ഫണ്ട് അനുവദിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഗുദ് രി പള്ളിയും റോസെരയിലെ സിയാ ഉള്‍ ഉലൂം മദ്രസയും പുതുക്കി പണിയാനാണ് ഫണ്ട് അനുവദിച്ചത്.സമസ്തിപൂര്‍ ഡിവിഷനിലെ പള്ളിയുടെ അറ്റകുറ്റപ്പണിക്കായി 2.13 ലക്ഷം രൂപയാണ് ആഭ്യന്തരവകുപ്പ് അനുവദിച്ചത്.ഔറംഗാബാദില്‍ കത്തിക്കപ്പെട്ട കടകള്‍ക്ക് 25 ലക്ഷം രൂപയും നവാഡ ജില്ലയിലെ കലാപബാധിതരായ ജനങ്ങള്‍ക്ക് 8.5 ലക്ഷവും അനുവദിച്ചു.
രാമനവമി ആഘോഷത്തിനിടെ വ്യാപക അക്രമസംഭവങ്ങളുണ്ടായിരുന്നു. പള്ളികര്‍ക്കുനേരെയും മദ്രസകള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. മദ്രസകള്‍ തകര്‍ക്കുകയും അകത്തുകയറി സാധനങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top