രാമചന്ദ്ര ഗുഹ ബിസിസിഐ അംഗത്വം രാജിവച്ചുന്യൂഡല്‍ഹി: ചരിത്രകാരനായ രാമചന്ദ്ര ഗുഹ ബിസിസിഐയുടെ ഭരണസമിതി അംഗത്വം രാജിവച്ചു. സുപ്രിംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയിലെ നാല് അംഗങ്ങളില്‍ ഒരാളായിരുന്നു ഗുഹ. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവയ്്ക്കുന്നതെന്ന് ഗുഹ അറിയിച്ചു.ഗുഹയുടെ രാജി സുപ്രിംകോടതി സ്വീകരിച്ചാല്‍ മാത്രമേ സ്ഥാനം ഒഴിയാനാകൂ. അടുത്തമാസം സുപ്രിംകോടതി ഗുഹയുടെ രാജി പരിഗണിക്കും. ആര്‍ എം ലോധ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജനുവരി 30നാണ് സുപ്രിംകോടതി കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് ചെയര്‍മാനാവുന്ന നാലംഗഇടക്കാല സമിതിയെ നിയോഗിച്ചത്. ഐഡിഎഫ്‌സി എംഡി വിക്രം ലിമയെ, മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഡയാന എഡുല്‍ജി എന്നിവരാണ് മറ്റ് അംഗങ്ങള്‍.

RELATED STORIES

Share it
Top