രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നവര്‍ പാകിസ്താനിലേക്ക് പോകണം:ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

ഫൈസാബാദ്:അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ എതിര്‍ക്കുന്ന മുസ് ലിങ്ങള്‍ പാകിസ്താനിലേക്ക് പോകണമെന്ന് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താമെന്നും റിസ്‌വി പറഞ്ഞു. രാമജന്മഭൂമി ആചാര്യ സത്യേന്ദ്ര ദാസുമായി റിസ്‌വി കൂടിക്കാഴ്ച നടത്തി.രാമക്ഷേത്രത്തെ എതിര്‍ക്കുകയും തര്‍ക്ക ഭൂമിയില്‍ ബാബരി മസ്ജിദ് നിര്‍മ്മിക്കണമെന്ന് പറയുകയും ചെയ്യുന്നവര്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണം. അത്തരം മുസ് ലിങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല. പള്ളിയുടെ പേരില്‍ ജിഹാദ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ സംഘടനയായ ഐഎസില്‍ ചേരട്ടെയെന്നും റിസ് വി പറഞ്ഞു.
അതേസമയം, വര്‍ഗീയ പരാമര്‍ശം നടത്തിയ റിസ്‌വിയെ അറസ്റ്റ് ചെയ്യണമെന്ന് ഷിയ പുരോഹിതന്മാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top