രാമക്ഷേത്ര നിര്‍മാണം വേഗം വേണം: ആര്‍എസ്എസ്

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം എത്രയും വേഗം സാധ്യമാക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. അതു നിയമത്തിന്റെ മാര്‍ഗത്തിലൂടെയോ സമന്വയത്തിന്റെ മാര്‍ഗത്തിലൂടെയോ ആവാം. എവിടെയാണോ ശ്രീരാമന്‍ ജനിച്ചത് അവിടെ ക്ഷേത്രം ഉയരണമെന്നു വിശ്വസിക്കുന്ന മറ്റു മതസ്ഥരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. രാജ്യത്ത് ഐക്യവും ഏകതയും സൃഷ്ടിക്കപ്പെടുന്നതിനു രാമക്ഷേത്ര നിര്‍മാണം വഴിവയ്ക്കുമെന്ന് ഉറപ്പാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ത്രിദിന പ്രഭാഷണ പരമ്പരയുടെ സമാപനച്ചടങ്ങില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മോഹന്‍ ഭാഗവത്. പശുവിന്റെയല്ല, എന്തിന്റെ പേരിലും നിയമം കൈയിലെടുക്കുന്നത് അപരാധമാണ്. ഭാരതത്തില്‍ ജനിച്ചുവളര്‍ന്ന മുസ്‌ലിംകള്‍ അടക്കമുള്ള മഹാന്മാരുടെ പരമ്പരയെയാണ് ആര്‍എസ്എസ് ആദരിക്കുന്നത്- മോഹന്‍ ഭാഗവത് പറഞ്ഞു.

RELATED STORIES

Share it
Top