രാമക്ഷേത്രം: സാക്ഷി മഹാരാജിന് തനിച്ച് തീരുമാനിക്കാന്‍ കഴിയില്ലെന്ന്


ഉഡുപ്പി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ മുഹൂര്‍ത്തം സാക്ഷി മഹാരാജിന് ഒറ്റയ്ക്കു തീരുമാനിക്കാനാവില്ലെന്ന് പേജവാര്‍ സ്വാമി. ഉഡുപ്പി സമ്മേളനത്തില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് യു പി ബിജെപി പാര്‍ലമെന്റംഗം സാക്ഷി മഹാരാജ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഉഡുപ്പിയില്‍ നവംബര്‍ 23, 26 തിയ്യതികളിലായി നടത്തുന്ന 'ധരം സന്‍സദ്' സമ്മേളനത്തില്‍ രാജ്യത്തെ സന്ന്യാസിമാരും മഠാധിപന്‍മാരും പങ്കെടുക്കും. രാമക്ഷേത്രത്തെക്കുറിച്ച് ധര്‍മസംസദില്‍ ചര്‍ച്ചചെയ്യാനിരുന്നതാണെന്നും സ്വാമി പറഞ്ഞു.

[related]

RELATED STORIES

Share it
Top