രാത്രി വാതില്‍ മുട്ടി: തുറന്നപ്പോള്‍ മുഖത്ത് ആസിഡ് ഒഴിച്ചു; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മധ്യവയസ്‌കന്‍ കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി ബഷീറാണ് മരിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി മലപ്പുറം കുണ്ടുപറമ്പിലെ വാടകവീട്ടിലെത്തിയ അക്രമികള്‍ വാതില്‍തട്ടി.വാതില്‍ തുറന്നപാടേ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരന്നു. മുഖത്തും നെഞ്ചിലുമായി 80 ശതമാനം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. മലപ്പുറം പോലിസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണമാരംഭിച്ചു.

RELATED STORIES

Share it
Top