രാത്രിയില്‍ സ്്കൂട്ടര്‍ കത്തിച്ചു; കട കുത്തിത്തുറന്ന് മോഷണവുംപത്തനംതിട്ട: മുണ്ടുകോട്ടയ്ക്കല്‍ കൊന്നമൂട്ടില്‍ റോഡരികില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ കഴിഞ്ഞ രാത്രി സാമൂഹികവിരുദ്ധര്‍ കത്തിച്ചു.പ്രദേശത്തെ അക്രമങ്ങളില്‍ ഏറ്റവും ഒടുവിലത്തേത് ആണിത്. ഞണ്ടുകല്‍ വീട്ടില്‍ സജിയുടെ സ്‌കൂട്ടറാണ് നശിപ്പിച്ചത്. വെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍, കൊന്നമൂട് പ്രദേശങ്ങളില്‍ സാമൂഹികവിരുദ്ധരുടെ  ശല്യവും മോഷണവും വ്യാപകമാവുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്് പ്രദേശത്തെ നിരവധി വാഹനങ്ങള്‍ക്ക് സാമൂഹികവിരുദ്ധര്‍ കേട് വരുത്തിയിരുന്നതായി സജി പറഞ്ഞു.കഴിഞ്ഞ രാത്രി കൊന്നമൂട് ജങ്്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജോസഫിന്റെ സ്‌റ്റേഷനറി കട പൊളിച്ച്  മോഷ്ടാക്കള്‍ പതിനായിരം രൂപയോളം വിലവരുന്ന റീചാര്‍ജ് കൂപ്പണുകളും സ്‌റ്റേഷനറി സാധനങ്ങളും കവര്‍ന്നു. ഒരു മാസത്തിന് മുമ്പും ഇവിടെ മോഷണശ്രമം നടന്നിരുന്നതായി ജോസഫ് പറഞ്ഞു. രണ്ട് ആഴ്ച മുമ്പ് പ്രദേശത്തെ വീടുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ കണക്്ഷന്‍ ടാപ്പുകള്‍ കേടുവരുത്തി. ഇതിനോടൊപ്പം ചെരുപ്പുകള്‍ കത്തികൊണ്ട് മുറിച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. വീടുകളില്‍ അലക്കി ഉണങ്ങാനിടുന്ന സ്ത്രീകളുടെ വസ്്ത്രങ്ങള്‍ എടുത്തു കൊണ്ടു പോവുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.ഇതിനോടൊപ്പം എടുക്കുന്ന മറ്റ് വസ്ത്രങ്ങള്‍ കിണറ്റിലിടുകയും ചെയ്യും. പ്രദേശവാസികളുടെ സൈ്വര ജീവിതം തകര്‍ത്ത് അഴിഞ്ഞാടുന്ന സാമൂഹികവിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നഗരസഭാ കൗണ്‍സിലര്‍മാരായ റോസ്്‌ലിന്‍ സന്തോഷ്, കെ ജാസിം കുട്ടി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പോലിസില്‍ പരാതിയും നല്‍കി.

RELATED STORIES

Share it
Top