രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 11ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേള (ഐഡിഎസ്എഫ്എഫ്‌കെ) 20 മുതല്‍ 24 വരെ തിരുവനന്തപുരത്ത് നടക്കും. കൈരളി തിയേറ്ററില്‍ 20ന് വൈകീട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിക്കും. പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ രാകേഷ് ശര്‍മ മുഖ്യാതിഥിയായിരിക്കും.
രാജ്യാന്തര, ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന് മുഖ്യമന്ത്രി സമ്മാനിക്കും. രണ്ടുലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഐഡിഎസ്എഫ്എഫ്‌കെയില്‍ ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ ഒന്നാംസമ്മാനം നേടുന്ന ഡോക്യുമെന്ററിക്ക് കഥേതര ചിത്രങ്ങള്‍ക്കുള്ള ഓസ്‌കര്‍ അവാര്‍ഡിന് മല്‍സരിക്കാനുള്ള അര്‍ഹതയുണ്ടായിരിക്കുമെന്ന് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്റ് സയന്‍സസ് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളില്‍ നടക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 206 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചൈന, ഫലസ്തീന്‍, ജര്‍മനി, അമേരിക്ക സംയുക്ത സംരംഭമായ 'ഹ്യൂമന്‍ ഫ്‌ളോ' ആണ് ഉദ്ഘാടനചിത്രം.
ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോ ര്‍ട്ട് ഫിക്ഷന്‍, കാംപസ് ഫിലിം എന്നീ വിഭാഗങ്ങളിലാണു മല്‍സരം. 13 മ്യൂസിക് വീഡിയോകളും 9 അനിമേഷന്‍ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ംംം.ശറളെ ളസ. ശി എന്ന വെബ്‌സൈറ്റില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

RELATED STORIES

Share it
Top