രാജ്യസഭാ തിരഞ്ഞെടുപ്പ്: വീരേന്ദ്രകുമാര്‍ ജെഡിയു സ്ഥാനാര്‍ഥി

തിരുവനന്തപുരം: എം പി വീരേന്ദ്രകുമാര്‍ ജെഡിയുവിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. ഇന്നലെ ചേര്‍ന്ന ജെഡിയു പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. ഇടതു സ്വതന്ത്രനായാണ് വീരേന്ദ്രകുമാര്‍ മല്‍സരിക്കുക.
പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് ജെഡിഎസുമായി കേസ് നിലനില്‍ക്കുന്നതിനാലാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്. നാളെ ഉച്ചക്ക് 12നു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ജെഡിയുവിന്റെ മുന്നണിപ്രവേശം ഇപ്പോള്‍ വേണ്ടെന്നും എന്നാല്‍ സഹകരണമാവാമെന്നും എല്‍ഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യസഭാ സീറ്റ് എല്‍ഡിഎഫ് ജെഡിയുവിനു നല്‍കിയത്. അതേസമയം, എല്‍ഡിഎഫ് ഘടകകക്ഷിയായ ജെഡിഎസുമായുള്ള ലയനം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് ജെഡിയു നേതാവ് ഷേക്ക് പി ഹാരിസ് വ്യക്തമാക്കി.
ഈ മാസം 23നാണ് തിരഞ്ഞെടുപ്പ്. തിങ്കളാഴ്ചയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. മാര്‍ച്ച് 13ന് സൂക്ഷ്മ പരിശോധന. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 14 ആണ്.

RELATED STORIES

Share it
Top