രാജ്യസഭാ ടിക്കറ്റില്ല: എസ്പി നേതാവ് ബിജെപിയില്‍

ലഖ്‌നോ: സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മകനും ബിജെപിയില്‍ ചേര്‍ന്നു. നരേഷ് അഗര്‍വാളും മകനും എംഎല്‍എയുമായ നിതിന്‍ അഗര്‍വാളുമാണ് ബിജെപിയില്‍ ചേര്‍ന്നത്. വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അഗര്‍വാളിന് ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് രാജി. ജയാ ബച്ചനെയാണ്  രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഇരുവര്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കി. തനിക്ക് സീറ്റ് നല്‍കാതെ സിനിമകളില്‍ ഡാന്‍സ് ചെയ്തു നടന്നൊരുവള്‍ക്ക് പാര്‍ട്ടി രാജ്യസഭയിലേക്ക് സീറ്റ് നല്‍കിയത് സങ്കടകരമാണെന്ന് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top