രാജ്യസഭാ ഉപാധ്യക്ഷന്‍: മല്‍സരത്തിനില്ലെന്ന് നരേശ് ഗുജ്‌റാള്‍

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള മല്‍സരത്തിന് താനില്ലെന്ന് അകാലിദള്‍ നേതാവ് നരേശ് ഗുജ്‌റാള്‍. പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാംഗമായ ഗുജ്‌റാള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയാവുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. അടുത്ത രാജ്യസഭാ ഉപാധ്യക്ഷന്‍ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടണമെന്നു ഗുജ്‌റാള്‍ പറഞ്ഞു.
പി ജെ കുര്യന്‍ വിരമിച്ചതിനെ തുടര്‍ന്നാണു രാജ്യസഭാ ഉപാധ്യക്ഷ പദവിയില്‍ ഒഴിവുവന്നത്. സര്‍ക്കാരും പ്രതിപക്ഷവും ഏകകണ്ഠമായി ഉപാധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നു രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നേരത്തെ നിര്‍ദേശിച്ചിരുന്നു. അടുത്ത രാജ്യസഭാ ഉപാധ്യക്ഷനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കണമെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വിജയ് ഗോയലും ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top