രാജ്യമെങ്ങും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യം തേടാനുള്ള സോണിയയുടെയും രാഹുലിന്റെയും തീരുമാനത്തിന് പിന്നാലെ രാജ്യമെങ്ങും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ പ്രതിഷേധപ്രകടനങ്ങള്‍ ആരംഭിച്ചു. ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തേക്ക്് നൂറുകണക്കിന് പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്. മുംബൈ, ജയ്പൂര്‍, ലക്‌നൗ, കാണ്‍പൂര്‍, വാരണാസി, പാട്‌ന, നാഗ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാരോപിച്ചാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കാര്യങ്ങള്‍ വിലയിരുത്താന്‍ ഗുലാം നബി ആസാദിന്റെ വസതിയില്‍ പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു.

RELATED STORIES

Share it
Top