രാജ്യനന്‍മയ്ക്ക് സാമൂഹിക ജനാധിപത്യം പുലരണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

പത്തനംതിട്ട: രാജ്യത്തെ അടിസ്ഥാന ജനവിഭാഗം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാമൂഹിക ജനാധിപത്യം പുലരണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അഭിപ്രായപ്പെട്ടു. എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നന്മ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും സാമൂഹിക ജനാധിപത്യ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സിനാജ് കോട്ടാങ്ങല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍, സംസ്ഥാന സമിതി അംഗങ്ങളായ വി എം ഫഹദ്, ജ്യോതിഷ് പെരുമ്പുളിക്കല്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ് രാഷ്ട്രീയ റിപോര്‍ട്ട് അവതരിപ്പിച്ചു. ഇന്നലെ രാവിലെ 10.30ന് സാംകുട്ടി നഗറില്‍ പതാക ഉയര്‍ത്തി. പുതിയ ജില്ലാ ഭാരവാഹികളായി അന്‍സാരി ഏനാത്ത്(പ്രസിഡന്റ്), താജുദ്ദീന്‍ നിരണം(ജനറല്‍ സെക്രട്ടറി),  അസ്‌ലം തിരുവല്ല(വൈ. പ്രസി.), മുഹമ്മദ് അനീഷ്(സെക്രട്ടറി), റിയാഷ് കുമ്മണ്ണൂര്‍(ഖജാന്‍ജി), സിനാജ് കോട്ടാങ്ങല്‍,എസ് മുഹമ്മദ് റാഷിദ്, ഗോപി പുതുമല, എസ് ഷൈലജ, ഷറഫ് കോന്നി(കമ്മിറ്റി അംഗങ്ങള്‍ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top